കോവിഡിനെ പ്രതിരോധിക്കാൻ അമേരിക്ക അടച്ചുപൂട്ടേണ്ടിവരികയാണെങ്കിൽ അതിനും തയാർ ;
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ: ബൈഡൻ

വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കോവിഡ് വ്യാപനം ചെറുക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാകുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്ക വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയാറാകുമെന്ന് ബെഡന്‍ വ്യക്തമാക്കി.
കമലാ ഹാരിസുമൊത്ത് എബിസി ന്യൂസിനു നല്‍കിയ സംയുക്ത അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്രഞ്ജരുടെ അഭിപ്രായവും നിര്‍ദേശവും സ്വീകരിച്ച് രാജ്യം അടച്ചിടും. വൈറസിനെ നിയന്ത്രിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.
1,75,000 ത്തോളം പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ജനങ്ങള്‍ക്ക് തൊഴിലവരസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വൈറസിനെ ഫലപ്രദമായി ചെറുക്കേണ്ടത് ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു