മാവോയിസ്റ്റ് സാന്നിധ്യം;
വയനാട് വെള്ളമുണ്ടയില്‍ പോലീസ് അന്വേഷണമാരംഭിച്ചു

വയനാട് | വയനാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വെള്ളമുണ്ടയിലാണ് ഇന്ന് സായുധരായ മാവോയിസ്റ്റ് സംഘം പ്രത്യക്ഷപ്പെട്ടത്. കിണറ്റിങ്ങലിലെ ഒരു വീട്ടില്‍ എത്തിയ സംഘം കോളിംഗ് ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടു. വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ ഇവര്‍ ഓടിപ്പോയതായും വീട്ടുടമസ്ഥ പോലീസിനോടു പറഞ്ഞു. പുരുഷന്മാരും സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസവും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്. മൂന്ന് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമാണ് കോളനിയിലെ അനീഷ്, രാമന്‍ എന്നിവരുടെ വീടുകളിലെത്തിയത്. ഇവര്‍ വീടുകളില്‍ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങിയെന്ന് വീട്ടുകാര്‍ പറയുന്നു.