സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കണ്ണൂർ പടിയൂർ സ്വദേശി ഏലിക്കുട്ടി (71) ആണ് മരിച്ചത്
കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . മരിച്ചത് പടിയൂർ കല്ലു വയൽ സ്വദേശിനി.പടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് കല്ലുവയലിൽ വെട്ടുകുഴിയിൽ ഏലിക്കുട്ടി ( 71 ) ആണ് കോവിഡ് ബാധിച്ച് മരിച്ചത് . പരിയാരം ഗവ മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെയാണ് മരിച്ചത് . ഇവരുടെ വീട്ടിലെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇതിൽ നാലുപേർ രോഗമുക്തി നേടിയിരുന്നു . ഇതോടെ പടിയൂർ പഞ്ചായത്തിൽ കോ വിഡ് മൂലം മരിച്ചവരുടെ എണ്ണം മൂന്നായി .