മീൻ വിൽപ്പനരംഗത്ത് നാൽപതാണ്ട് തികച്ച അബ്ദുല്ല ബെദ്രട്ക്കയെ ആദരിച്ച് – സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ചൗക്കി :നാലു പതിറ്റാണ്ട് കാലം ചുമടായി നടന്ന് കാസർകോഡ് മാർക്കറ്റ് മുതൽ കറന്തക്കാട്,കുഡ്ലു, പെർണ്ണട്ക്ക, ആസാദ്നഗർ നീർച്ചാൽ,മയിൽപ്പാറ,മജൽ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് വീടു വീടാന്തരം നടന്ന് മത്സ്യ വിൽപ്പന നടത്തിയിരുന്ന ബെദ്രടുക്ക അബ്ദുല്ലക്ക് ട്രോളിങ്ങ് നിരോധനയാലും ഇപ്രാവശ്യം മത്സ്യ വിൽ പനയില്ല. കലശലായ ശ്വാസംമുട്ടും ക്ഷീണവും കാരണം ഏറെ ബുദ്ധിമുട്ടുന്ന അബ്ദുല്ലക്ക്.
65 വയസ്സ് കഴിഞ്ഞവർ പുറത്തിറങ്ങിക്കൂടാ എന്ന ആരോഗ്യവകുപ്പിന്റെ കൊറോണ കാലത്തെ കർശന നിർദ്ദേശം കാരണം വിൽപനരംഗത്ത് നിന്നും സ്വയം പിൻമാറുകയാണ് പഴയകാലത്ത് അധികമാളും ചെയ്യാൻ മടിച്ചിരുന്ന മീൻ വിൽപന ഇപ്പോൾ ന്യൂ ജനറേഷൻ കൂടി ഏറ്റെടുത്തിരിക്കുകയാണ് . അബ്ദുല്ലയെ സന്ദേശം ലൈബ്രറി കാൻഫെഡ് യൂണിറ്റ് എന്നിവരുടെ സംയുകതത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ,നെഹ്റു യുവകേന്ദ്ര യുവജന ക്ഷേമ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഷാളണിയിച്ച്സ്നേഹാദരവ് നൽകി കാസർകോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ ആദരിച്ചു.ചടങ്ങിൽ സന്ദേശം സംഘടന സെക്രട്ടറി എം. സലീം, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം എസ്.എച്ച്. ഹമീദ് , ബി.ബിജുകുമാർ, ഗംഗു കെ.കെ. പുറം എന്നിവർ സംബന്ധിച്ചു.