KSDLIVENEWS

Real news for everyone

ബീഹാറില്‍ നിതീഷ് കുമാര്‍ എൻഡിഎ യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും ; ബി ജെ പി അദ്ധ്യക്ഷൻ ജെ പി നഡ്ഡ

SHARE THIS ON

ന്യൂഡല്‍ഹി| ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ അറിയിച്ചു. ബീഹാറിലെ എന്‍ഡിഎ ഘടകത്തിലെ സംഖ്യകക്ഷികളായ ജെഡിയു എല്‍ജെപി എന്നിവരുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും നിതീഷ് കുമാര്‍ ആകും ബിജെപിയുടെ മുഖമെന്നും നഡ്ഡ പറഞ്ഞു. കൂടാതെ തങ്ങളുടെ പാര്‍ട്ടി വിജയം കൈവരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിതീഷ് കുമാറിന്റെ ജെഡിയുവും ചിരാഗ് പാസ്വാന്റെ എല്‍ജെപിയും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് നഡ്ഡയുടെ പരാമര്‍ശം. എന്‍ഡിഎ സഖ്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും നഡ്ഡ കൂട്ടിചേര്‍ത്തു.https://googleads.g.doubleclick.net/pagead/ads?client=ca-pub-1259980213010586&output=html&h=300&slotname=3071722330&adk=3049215501&adf=1647207970&w=360&lmt=1598176635&rafmt=1&armr=1&psa=1&guci=2.2.0.0.2.2.0.0&format=360×300&url=http%3A%2F%2Fwww.sirajlive.com%2F2020%2F08%2F23%2F440954.html&flash=0&fwr=1&rs=1&rh=50&rw=320&rpe=1&resp_fmts=3&sfro=1&wgl=1&adsid=ChEI8KeI-gUQirjikcT8lr3_ARJMAINwtxnfzAplcc2o93sfN1NDUHwS1GNq2-qnHYRMZ5p60jIKo9tQIZ7uYNxRcMDcLMYhQNHvzVTfQ_M0tl2iLMRvF4SWvE7L-5DeJQ&dt=1598189475472&bpp=36&bdt=501&idt=298&shv=r20200818&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3Dbcc4efbd0b050e1b-229fe078ecc20016%3AT%3D1597299580%3ART%3D1597299580%3AS%3DALNI_MYTqKL4n0QC7EvmzFda9Gc42D6p1w&prev_fmts=0x0&nras=1&correlator=8078517488610&frm=20&pv=1&ga_vid=2084267326.1595155249&ga_sid=1598189476&ga_hid=1669140219&ga_fc=0&iag=0&icsg=625553395395210&dssz=49&mdo=0&mso=0&u_tz=330&u_his=4&u_java=0&u_h=760&u_w=360&u_ah=760&u_aw=360&u_cd=24&u_nplug=0&u_nmime=0&adx=0&ady=1226&biw=360&bih=628&scr_x=0&scr_y=329&eid=42530587%2C21066647%2C21067105%2C21066819%2C21066807%2C21066973&oid=3&pvsid=4467842533807330&pem=469&rx=0&eae=0&fc=1924&brdim=0%2C0%2C0%2C0%2C360%2C0%2C360%2C628%2C370%2C645&vis=1&rsz=%7C%7CleEbr%7C&abl=CS&pfx=0&fu=9344&bc=23&jar=2020-08-23-09&ifi=1&uci=a!1&btvi=1&fsb=1&xpc=v1SM1HLU99&p=http%3A//www.sirajlive.com&dtd=327

ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നും പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിച്ചുവെന്നും പറഞ്ഞ നഡ്ഡ ജനങ്ങളെ സേവിക്കുന്നതിനുള്ള പ്രത്യയശാസ്ത്രമോ മനോഭാവമോ പ്രതിപക്ഷത്തിന് ഇല്ലെന്നും കൂട്ടിചേര്‍ത്തു. ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!