തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നേ മുക്കാൽ ലക്ഷം കടന്നു ;
ഇന്ന് രോഗം സ്ഥിരീകരിച്ചത് 5975 പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 379385 ആയി. ഇന്ന് 5975 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
പുതിയതായി 97 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 6517 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6047 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 319327 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53541 പേര്‍ നിലവില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍ മാത്രം പുതിയതായി 1318 കൊവിഡ് പോസിറ്റീവ് കേസുകളും 17 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 125389 ആയും മരണസംഖ്യ 2578 ആയും വര്‍ധിച്ചു.