KSDLIVENEWS

Real news for everyone

കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾക്ക് തുടക്കമായി ; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.

SHARE THIS ON

തിരുവനന്തപുരം : സഹകരണ വകുപ്പിന്റെ കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു . വിലക്കുറച്ച് സാധനങ്ങൾ ലഭ്യമാക്കി ആദായം ഉപഭോക്താവിന് എത്തിക്കുന്ന സാമൂഹ്യപ്രതിബദ്ധതയോടുള്ള നടപടിയാണ് കൺസ്യൂമർ ഫെഡ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു . ആ മാതൃകാപരമായ നടപടികളാണ് കൺസ്യൂമർഫെഡിനെ ദുരിതക്കയത്തിൽനിന്ന് രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത് . പൊതുചടങ്ങുകൾ ഇല്ലെങ്കിലും വീടുകളിൽ മലയാളി ഓണം ആഘോഷിക്കുകയാണ് . ഓണക്കാലത്തും നാട്ടിൽ കടകളും ഓണച്ചന്തകളും നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം വിതരണം എന്നേയുള്ളൂ . വരുന്ന ആളുകളും കൂട്ടംകൂടാതെ നിശ്ചിത ശാരീരിക അകലം പാലിക്കണം . ഓണച്ചന്തകളിലും ക്യൂവിൽ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .

ചടങ്ങിൽ സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു . സിവിൽ സപ്ലെസ് കോർപറേഷന്റെ 2000 ഓളം ഓണച്ചന്തകൾക്ക് പുറമേയാണ് കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൾ കൂടി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . നഷ്ടക്കണക്കുകളിൽനിന്ന് മാറി പ്രവർത്തനലാഭം നേടുന്ന സ്ഥാപനമായി കൺസ്യൂമർഫെഡിനെ കഴിഞ്ഞ നാലുവർഷമായി ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . കെയർഹോം വഴി 2000 ൽ അധികം വീടുകൾ നിർമിച്ചതുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലുവർഷമായി സഹകരണ പ്രസ്ഥാനങ്ങൾ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു . 13 ഇനം സബ്സിഡി സാധനങ്ങളോടൊപ്പം 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണച്ചന്തകളിൽ ലഭിക്കും . സാമൂഹിക അകലം പാലിച്ചായിരിക്കും ഓണച്ചന്തകളിലെ വിതരണം . സഹകരണ വകുപ്പ് സെക്രടറി മിനി ആന്റണി. സെക്രട്ടറി മിനി ആന്റണി ആദ്യവിൽപന നടത്തി . കൺസ്യൂമർഫെഡ് ചെയർമാൻ എം . മെഹബൂബ് , എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖാ സുരേഷ് , റീജിയണൽ മാനേജർ ടി.എസ് . സിന്ധു തുടങ്ങിയവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!