പാർട്ടി വിരുദ്ധ പ്രവർത്തനം ജില്ല സഹഭാരവാഹികളെ നീക്കം ചെയ്തു

പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനം കാസറഗോഡ് ജില്ലയിൽ സജീവമായി നടക്കുന്ന ഈ സാഹചര്യത്തിൽ പരസ്യ പ്രസ്ഥാവാനയിലൂടെ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി “സേവ് ഫോറം” പ്രഖ്യാപിച്ച ജില്ല സഹ ഭാരവാഹികളായ ഇക്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി
സംസ്ഥാന കൌൺസിൽ അംഗങ്ങൾ എം. എ. കുഞ്ഞബ്ദുള്ള, എം.കെ.ഹാജി, എ. കെ.കമ്പാർ ജില്ല പ്രവർത്തക സമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്പള, സാലിം ബേക്കൽ, എന്നിവരെ പാർട്ടിയുടെ വിവിധ ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തു.
പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും ഇവരെ നീക്കം ചെയ്യുന്നതിന്നായി മേൽ ഘടകത്തോട് ശുപാർശ ചെയ്തു. മമ്മു കോട്ടപ്പുറം, TMA റഹ്മാൻ തുരുത്തി എന്നിവരുടെ തൃപ്തികരമായ വിശദീകരണം യോഗം അംഗീകരിച്ചു.
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ NYL ജില്ല ഭരവാഹികളായ സിദ്ദിഖ് ചേരങ്കയ്, അൻവർ മാങ്ങാടൻ എന്നിവരെ 2 വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കുകയുണ്ടായി.

