ഡോളര്‍ ഇടിഞ്ഞതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണവില; നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില വീണ്ടും 74000 ത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 74000 ത്തിന് മുകളിലെത്തി.
നിലവില്‍ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80,500 രൂപ നല്‍കേണ്ടി വരും.
ഇന്നലെ, ആഴ്ചയിലെ അവസാന വ്യാപാര ദിനത്തില്‍ ഡോളർ സൂചികയില്‍ 0.90% കുത്തനെ ഇടിഞ്ഞു. ഇത് സ്വർണ്ണ വില ഉയർത്തി. ഡോളർ ദുർബലമാകുമ്ബോള്‍ പൊതുവെ ഒരു ബദല്‍ നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നതുകൊണ്ട് കൂടുതല്‍ വാങ്ങലുകള്‍ നടക്കുകയും അത് സ്വർണവിലയെ ഉയർത്തുകയും ചെയ്തു.
ഓഗസ്റ്റ് 8 ന് സ്വര്‍ണവില 75,760 എന്ന റെക്കോർഡ് വിലയിലായിരുന്നു. തുടർന്ന് 73440 എന്ന നിരക്ക് വരെ എത്തിയ ശേഷമാണ് സ്വർണവില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9315 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7645 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5955 ആണ്. വെള്ളിയുടെ വിലയും കുതിച്ചുയർന്നു. ഒരു ഗ്രാം 916 ഹാള്‍മാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 124 രൂപയാണ്.
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തില്‍
- ഓഗസ്റ്റ് 1 – ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ
- ഓഗസ്റ്റ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
- ഓഗസ്റ്റ് 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
- ഓഗസ്റ്റ് 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
- ഓഗസ്റ്റ് 5 – ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ
- ഓഗസ്റ്റ് 6 – ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ
- ഓഗസ്റ്റ് 7 – ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ
- ഓഗസ്റ്റ് 8 – ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ
- ഓഗസ്റ്റ് 9 – ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ
- ഓഗസ്റ്റ് 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ
- ഓഗസ്റ്റ് 11 – ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ
- ഓഗസ്റ്റ് 12 – ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74,360 രൂപ
- ഓഗസ്റ്റ് 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
- ഓഗസ്റ്റ് 14 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
- ഓഗസ്റ്റ് 15 – ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 74,240 രൂപ
- ഓഗസ്റ്റ് 16 – ഒരു പവന് 80 രൂപ കുറഞ്ഞു പവന്റെ വില 74,160 രൂപ
- ഓഗസ്റ്റ് 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
- ഓഗസ്റ്റ് 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
- ഓഗസ്റ്റ് 19 – ഒരു പവന് 280 രൂപ കുറഞ്ഞു. പവന്റെ വില 73,880 രൂപ
- ഓഗസ്റ്റ് 20 – ഒരു പവന് 440 രൂപ കുറഞ്ഞു. പവന്റെ വില 73440 രൂപ
- ഓഗസ്റ്റ് 21 – ഒരു പവന് 200 രൂപ വർദ്ധിച്ചു. പവന്റെ വില 73,840 രൂപ
- ഓഗസ്റ്റ് 22 – ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 73720 രൂപ
- ഓഗസ്റ്റ് 22 – ഒരു പവന് 320 രൂപ വർദ്ധിച്ചു. പവന്റെ വില 74520 രൂപ

