ആരോഗ്യ പ്രവർത്തകർക്ക് യാത്രയപ്പ് സംഗമം നടത്തി

കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മികച്ച സേവനം നടത്തി സ്ഥലം മാറി പോകുന്ന ആരോഗ്യ പ്രവർത്തകരായ അമ്പിളി, ദിവ്യ എന്നിവർക്ക് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യാത്രയപ്പ് നൽകി. കുമ്പള റോയൽ ക്യൂബ റസ്റ്റോറൻ്റിൽ നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള അധ്യക്ഷനായി.സി.വി ജെയിംസ് സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്തംഗം സുകുമാര കുതിരപ്പാടി, എ.കെ ആരിഫ് ബി.എൻ മുഹമ്മദലി, അഷ്‌റഫ് കൊടിയമ്മ,അഹമദ് അലി, ഇബ്രാഹിം ബത്തേരി, ഇബ്രാഹിം പെർവാഡ്, റഹ്മത്ത്, സവാദ് തുടങ്ങിയർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോക്ടർ രമ്യ നന്ദി പറഞ്ഞു

