KSDLIVENEWS

Real news for everyone

ട്രംപിന്റെ ഇടിയിൽ തകർന്ന് ഇന്ത്യൻ രൂപ: ശക്തിയാ‍ജ്ജിച്ച് ഡോളർ; വിനിമയ നിരക്ക് സർവ്വകാല റെക്കോർഡ് താഴ്ചയിൽ

SHARE THIS ON

കൊച്ചി: ‌രൂപ വീണ്ടും ഏറ്റവും വലിയ തകർച്ച് നേരിടുന്നു, ഇന്നുമാത്രം 31 പൈസയുടെ മൂല്യം കുറഞ്ഞു. ഇപ്പോള്‍ ഡോളറിന് 88 രുപ 58 പൈസ എന്ന് നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് വർദ്ധിപ്പിച്ചതും യുഎസ് എച്ച്-1ബി വിസ ഫീസ് വർദ്ധനയും പോലുള്ള പ്രതികൂല സാഹചര്യങ്ങൾ നിക്ഷേപക വികാരത്തെ ബാധിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ രൂപ കൂപ്പുകുത്തുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 88.41 ൽ വ്യാപാരം ആരംഭിച്ചത്.

2025 ൽ ഇതുവരെ രൂപയുടെ മൂല്യം 3.35 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യൻ സാധനങ്ങൾക്കുള്ള യുഎസ് താരിഫ് വർദ്ധന, എച്ച് 1 ബി വിസകൾക്ക് 100,000 യുഎസ് ഡോളർ വിസ ഫീസ് തുടങ്ങിയ നിരന്തരമായ വെല്ലുവിളികൾ രൂപയെ സമ്മർദ്ദത്തിലാക്കി, ഇത് റെക്കോർഡ് താഴ്ന്ന നിരക്കിലേക്ക് രൂപയെ എത്തിച്ചു. നിലവിൽ, എച്ച്-1ബി വിസ ഫീസ് വർദ്ധനവ് ഇന്ത്യൻ ഐടി മേഖലയിൽ നിന്നുള്ള ഓഹരി ഒഴുക്കിന് കാരണമാകുമെന്നും, ഇന്ത്യൻ രൂപയുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും ഫോറെക്സ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രൂപയുടെ മൂല്യം സർവ്വാകലെ റെക്കോർഡ് താഴ്ചയിലേക്ക് എത്തുന്നതിനാൽ കറൻസി വിപണിയിൽ നേരിട്ടുള്ള ഇടപെടലിൽ നിന്ന് റിസർവ് ബാങ്ക് വിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇതിനാൽ അസ്ഥിരത വർദ്ധിക്കാനും കൂടുതൽ മൂല്യത്തകർച്ചയ്ക്കും സാധ്യതയുണ്ടെന്ന് ഫിൻ‌റെക്സ് ട്രഷറി അഡ്വൈസേഴ്‌സ് എൽ‌എൽ‌പിയുടെ ട്രഷറി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!