KSDLIVENEWS

Real news for everyone

ലിവ് ഇൻ ബന്ധങ്ങൾ കൂടും , വിവാഹേതര ബന്ധങ്ങളിൽ കുട്ടികൾ ജനിക്കുന്നത് വർധിക്കും ; സ്ത്രീകളുടെ വിവാഹ പ്രായം കൂട്ടുന്നതിന് എതിരെ വനിതാ ലീഗ്

SHARE THIS ON

കോഴിക്കോട്​: സ്​ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്ന് പി‍ന്മാറണം എന്നാവശ്യപ്പെട്ട് വനിതാ ലീ​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. വിവാഹ പ്രായം 18ല്‍നിന്ന്​ 21 ആക്കുന്നത് ‘ലിവ്​-ഇന്‍’ ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്​നങ്ങള്‍ക്കും കാരണമാകുമെന്ന്​ ഇന്ത്യന്‍ യൂണിയന്‍ വനിതാ ലീഗ്​ ഭാരവാഹികള്‍ കത്തില്‍ അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച്‌​ പഠിക്കാനും റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനും ജയ ജെയ്​റ്റ്​ലിയുടെ നേതൃത്വത്തില്‍ പത്തംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്​ഥാനമാക്കിയാണ്​ തീരുമാനമെടുക്കുക.

ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച്‌​ പല വികസിത രാജ്യങ്ങളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍നിന്ന്​ 18 ആക്കി മാറ്റിയിട്ടുണ്ടെന്ന്​ വനിതാ ലീ​ഗ് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. ‘2006ലെ ​ശൈശവ വിവാഹ നിരോധന നിയമം​ അനുസരിച്ച്‌​ ശക്​തമായ നിയമനടപടികളും ജയില്‍ ശിക്ഷ ഉള്‍പെടെയുള്ള ശിക്ഷാ നടപടികളും നിര്‍ദേശിക്കുന്നുണ്ട്​. ആ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുപകരം സ്​ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്​’ -നൂര്‍ബിന ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!