KSDLIVENEWS

Real news for everyone

രക്തസ്രാവം ; യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു ; ചികിത്സാ പിഴവെന്ന് ആരോപണം

SHARE THIS ON

തൊടുപുഴ: രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചുകൂടി. പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കട്ടപ്പന സുവര്‍ണഗിരി കരോടന്‍ ജോജിന്റെ ഭാര്യ ജിജിയും കുട്ടിയുമാണ് മരിച്ചത്.

നാല് മാസം ഗര്‍ഭിണിയായിരുന്നു ജിജി. രക്ത സ്രാവത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ജിജിയെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ബന്ധുക്കളെ പുറത്താണ് നിര്‍ത്തിയത്.

പിന്നീട് രക്തം വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രക്തം നല്‍കിയെന്ന് പറയുന്നു. അതിനിടെ ആശുപത്രിയിലേക്ക് പൊലീസ് ജീപ്പ് എത്തിയതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.

തുടര്‍ന്ന് പൊലീസാണ് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഇതോടെ നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. വണ്ടന്‍മേട് സ്റ്റേഷനില്‍ നിന്നു സിഐ ഉള്‍പ്പെടെയുള്ള പൊലീസും സ്ഥലത്തെത്തി. മരണ കാരണം സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം കൊവിഡ് ടെസ്റ്റിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!