KSDLIVENEWS

Real news for everyone

തുഹ്‌ഫത്തുൽ മുഹ്‌ത്താജ് ഫൗണ്ടേഷൻ രൂപീകരിച്ചു

SHARE THIS ON

കാസറഗോഡ്: ഇസ്ലാമിക കർമ്മശാസ്ത്ര വിശയങ്ങളിൽ അവഗാഹം നേടിയ ഫത്ത്‌വ നൽകാൻ പ്രാപ്തരായ യുവ പണ്ഡിതരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതൻ ശൈഖുനാ മുഹമ്മദ് സ്വാലിഹ് ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കുന്ന തുഹ്‌ഫത്തുൽ മുഹ്‌ത്താജ് പണ്ഡിത ദർസിന്റ നടത്തിപ്പിനായി തുഹ്‌ഫത്തുൽ മുഹ്‌ത്താജ് ഫൗണ്ടേഷൻ എന്ന പേരിൽ പ്രത്യേക സമിതിക്ക് രൂപം നൽകി.

കാസറഗോഡ് ജില്ലാ സുന്നീ സെന്ററിൽ നടന്ന രൂപീകരണ യോഗത്തിൽ സമസ്ത ജില്ലാ മുശാവറാംഗം മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അദ്ധ്യക്ഷം വഹിച്ചു. എസ്.വൈ.എസ് കർണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ റഷീദ് സൈനി കക്കിഞ്ച ഉത്ഘാടനം ചെയ്തു.സ്വലാഹുദ്ദീൻ സഖാഫി മാടന്നൂർ,അബ്ദുല്ല അഹ്‌സനി മാടന്നൂർ,മുഹമ്മദ്‌ റഫീഖ് അഹ്‌സനി അഡൂർപ്രസംഗിച്ചു. മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും ഷംസുൽ ഹുദാ നൂരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി മുഹമ്മദ് റഫീഖ് സഅദി ദേലംപാടി (ചെയർമാൻ) ഡോ,അബ്ദുൽ റഷീദ് സൈനി കക്കിഞ്ച (ചീഫ് ഡയറക്ടർ) ഷംസുൽ ഹുദാ നൂരി (ജനറൽ കൺവീനർ) സ്വലാഹുദ്ദീൻ സഖാഫി മാടന്നൂർ,മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് ( ഡയറക്ടർ) അബ്ദുല്ല അഹ്‌സനി ( കോഡിനേറ്റർ) മുഹമ്മദ് റഫീഖ് അഹ്‌സനി അഡൂർ (കൺവീനർ) എന്നിവരെ തെരഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!