KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം പിന്നിട്ടു.

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്ബത് ലക്ഷം പിന്നിട്ടു. 4,85,716 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയര്‍ന്നു.മരണസംഖ്യയും കുതിച്ചുയരുകയാണ്. 13,93,192 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,07,55,333 ആയി.അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 1,35,593 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.2,62,694 പേര്‍ മരിച്ചു.

രോഗമുക്തി നേടിയവരുടെ എണ്ണം 74,52,538 ആയി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 45,209​ ​പേ​ര്‍​ക്ക് ​കൊ​വി​ഡ് ​​ ​സ്ഥി​രീ​ക​രി​ച്ചു.​ ആകെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷത്തോട് അടുത്തു.​ ​ആ​കെ​ ​മ​ര​ണ​സം​ഖ്യ​ 1,33,227​ ​ആ​യി.4,40,962 പേരാണ് ചികിത്സയിലുള്ളത്. 85,21,617​ ​പേ​ര്‍​ ​രോ​ഗ​മു​ക്ത​രാ​യി.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,69,197 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54,32,505 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!