KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91,39,866 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 85,62,642 ലക്ഷവും ;
24 മണിക്കൂറിനിടെ 44,069 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 511 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 44,069 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 91,39,866 ആയി.

ഇന്നലെ 511 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്. 1,33,738 പേരാണ് വൈറസ് ബാധ മൂലം ഇതുവരെ മരണത്തിനു കീഴടങ്ങിയത്.

4,43,486 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 41,024 പേര്‍ ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 85,62,642 ആയി.

ഇന്നലെ 8,49,596 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 13,25,82,730 ആയതായി ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!