KSDLIVENEWS

Real news for everyone

ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്‌: അറസ്റ്റിന് കോടതിയുടെ അനുമതി

SHARE THIS ON

കൊച്ചി: സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു.

നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതി ചേർത്തിരിക്കുന്നത്. പ്രതിചേർത്ത് അറസ്റ്റ് ചെയ്യാനായി നൽകിയ അപേക്ഷയിൽ ശിവശങ്കറിനെ ‘അക്യൂസ്ഡ് ‘എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ശിവശങ്കറുമായി ബന്ധപ്പെട്ട് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ സമയത്ത് തന്നെ കസ്റ്റംസ് സംഘം അവിടെ എത്തുകയും എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!