ഒടുവിൽ ചന്ദ്രഗിരിപ്പുഴയും കടന്നു ; ‘ ഗെയിൽ ‘ മംഗളൂരിൽ എത്തി .

കാസർഗോഡ്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ കുഴല്‍ വഴി കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗളൂരില്‍ എത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് കേരളത്തിലെ അവസാനത്തെ വാല്‍വ് സ്റ്റേഷനായ മഞ്ചേശ്വരം കൊടലമുഗറു കടന്ന് വാതകം മംഗളൂര്‍ക്ക് ഒഴുകിയത്.
കാസർഗോഡട്ടെ ചന്ദ്രഗിരിപ്പുഴയ്ക്ക് അടിയിലുടെ തുരങ്കം നിര്‍മിച്ച് 24 ഇഞ്ച് കുഴല്‍ കടത്തിവിടാനുള്ള ശ്രമം ഓഗസ്റ്റ് മൂന്നിന് തടസപ്പെട്ടതിനാലാണ് പദ്ധതി രണ്ട് മാസത്തോളം നീണ്ടത്. താത്കാലികമായി പുഴയുടെ അടിത്തട്ടിലൂടെ പുതിയ തുരങ്കം നിര്‍മിച്ച് ആറിഞ്ച് കുഴലിട്ടാണ് ഇപ്പോള്‍ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 24 ഇഞ്ച് കുഴലിടുന്നതിലെ തടസ്സം നീക്കാനുള്ള ശ്രമം കരാറുകാരന്‍ തുടരുന്നുണ്ട്.
മംഗളൂര്‍ കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ആണ് മംഗളൂരുവില്‍ ഗെയില്‍ പാചകവാതകത്തിന്റെ നിലവിലുള്ള പ്രധാന ഉപഭോക്താവ്. അതുകൊണ്ട് ഗെയിലിന്റെ റിസീവിങ് ടെര്‍മിനല്‍ അതിനകത്താണ് തയ്യാറാക്കിയിരിക്കുന്നത്. അവിടെ നിന്ന് മറ്റൊരു പ്രധാന ഉപഭോക്താവായ മാംഗ്ലൂര്‍ റിഫൈനറീസിലേക്കുള്ള കുഴലിന്റെ പണി തുടങ്ങിയിട്ടുണ്ട്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്ബനിയുടെ ഭാഗമായുള്ള മാംഗ്ലൂര്‍ പെട്രോകെമിക്കലിലേക്ക് വാതകം എത്തിക്കുന്നതിനുള്ള പദ്ധതിയും വൈകാതെ പൂര്‍ത്തിയാക്കും.
പ്രധാന സ്റ്റേഷനായ കൂറ്റനാട് നിന്നാണ് മംഗളൂരുവിലേക്കുള്ള 354 കിലോമീറ്റര്‍ കുഴല്‍ തുടങ്ങുന്നത്. കൊച്ചിയില്‍ നിന്ന് തൃശ്ശൂര്‍ വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റര്‍ കുഴല്‍ 2019 ജൂണില്‍ കമ്മീഷന്‍ ചെയ്തിരുന്നു. കൂറ്റനാട് നിന്ന് ബംഗളൂരുവിലേക്കുള്ള 525 കിലോമീറ്റര്‍ കുഴല്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
ഗെയില്‍ കുഴല്‍ കടന്നു പോകുന്ന വഴിയിലുടനീളം അതിര്‍ത്തി രേഖപ്പെടുത്തി മുന്നറിയിപ്പ് സൂചകങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കുഴല്‍ സ്ഥാപിച്ച ഭാഗങ്ങളില്‍ അനുമതിയില്ലാതെ കുഴിക്കുന്നത് അപകടകരവും ശിക്ഷാര്‍ഹവുമാണെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു. നിയന്ത്രിത മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കുഴല്‍ക്കിണര്‍ കുഴിക്കുന്നതും വലിയ മരങ്ങള്‍ നടുന്നതും നിയമ വിരുദ്ധമാണ്.
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളോ വാതക ചോര്‍ച്ചയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണം. ഈ നമ്ബറുകളില്‍ വിളിച്ചാണ് വിവരം അറിയിക്കേണ്ടത്. ടോള്‍
• ഫ്രീ : 15101, ഫോണ്‍: 1800118430, 0484 2983215, 2983210, 2973059 •

