രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ , ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തി .

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ വില ലിറ്ററിന് 7 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ധിച്ചത്.
വിവിധ നഗരങ്ങളില്‍ പെട്രോളിന് 7 പൈസയും ഡീസലിന് 17 പൈസയുമാണ് ഉയര്‍ന്നത്. ഇതുവരെ പെട്രോളിന് 47 പൈസയും ഡീസലിന് 79 പൈസയുമാണ് ഉയര്‍ന്നത്.സെപ്റ്റംബര്‍ 22 മുതല്‍ പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നില്ല. ഒക്ടോബര്‍ രണ്ടു മുതല്‍ ഡീസല്‍ വിലയും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഏതാണ്ടു രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കാന്‍ തുടങ്ങിയെന്നാണ് എണ്ണക്കമ്ബനികള്‍ പറയുന്നു.

