കോവിഡ് പ്രതിസന്ധി : ഉംറ തീ ർഥാടനത്തിന് വിദേശ തീർഥാട കർക്ക് പ്രായപരിധി നിശ്ചയിച്ചു

റിയാദ്: കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ വിദേശത്തുനിന്നുള്ളവര്‍ക്കും ഉംറ തീര്‍ഥാടനത്തിനു അനുമതി നല്‍കിയെങ്കിലും തീര്‍ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചു. 18നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ വിദേശത്ത് നിന്ന് ഉംറയ്ക്ക് സൗദിയിലെത്താന്‍ അനുമതി നല്‍കൂ എന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ ഈ പ്രായപരിധി നിബന്ധനയില്‍ നിന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.ബാക്കിയെല്ലാ രാജ്യങ്ങളില്‍ നിന്നും 18നും 50നും ഇടയില്‍ പ്രായമുള്ള തീര്‍ഥാടകര്‍ മാത്രമേ എത്താന്‍ പാടുള്ളൂ എന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

