KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ 1,065 പേര്‍ക്ക് കൂടി കൊവിഡ് ; 707പേർക്ക് രോഗ മുക്തി ; രണ്ട് മരണം

SHARE THIS ON

അബുദാബി : യുഎഇയിൽ 1,065 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി തിങ്കളാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 707 പേർ രോഗമുക്തരായി . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു . പുതിയതായി നടത്തിയ 81,000 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . ഇതുവരെ 160,055 പേർക്കാണ് യുഎഇയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് . ഇവരിൽ 149,578 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട് . 554 മരണങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . നിലവിൽ രാജ്യത്ത് 9,923 കൊവിഡ് രോഗികൾ ചികിത്സയിലുണ്ട് . 1.58 കോടിയിലധികം കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിയതായാണ് ആരോഗ്യ – പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!