KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 29 പേർക്കും. 110 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (23.11.2020)

കാസര്‍കോട് ജില്ലയില്‍ 32 പേര്‍ക്ക് കോവിഡ്, 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 29 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 1 ആള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6957 പേര്‍

വീടുകളില്‍ 6487 പേരും സ്ഥാപനങ്ങളില്‍ 470 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6957 പേരാണ്. പുതിയതായി 367 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 99 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 67 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 284 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 82 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 89 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21171 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1020 പേര്‍ വിദേശത്ത് നിന്നെത്തിയവരും 808 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19343 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 19964 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 221 ആയി. നിലവില്‍ 986 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

അജാനൂര്‍ – 1
ചെമ്മനാട് – 2
ചെറുവത്തൂര്‍ – 1
ദേലമ്പാടി – 1
കാഞ്ഞങ്ങാട് – 3
കാസര്‍കോട് – 3
കയ്യൂര്‍ ചീമേനി – 4
കിനാനൂര്‍ കരിന്തളം – 1
മധൂര്‍ – 3
മടിക്കൈ – 3
മൊഗ്രാല്‍പുത്തൂര്‍ – 2
നീലേശ്വരം – 5
പനത്തടി-1
പിലിക്കോട് – 1
വെസ്റ്റ് എളേരി- 1

ഇന്ന് രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

അജാനൂര്‍ – 1
ബളാല്‍ – 1
ചെമ്മനാട് – 7
ചെങ്കള – 5
ചെറുവത്തൂര്‍ – 8
എന്‍മകജെ-2
കളളാര്‍-4
കാഞ്ഞങ്ങാട് – 12
കാസര്‍കോട് – 8
കയ്യൂര്‍ ചീമേനി – 2
കിനാനൂര്‍ കരിന്തളം – 2
കോടോംബേളൂര്‍ – 4
കുമ്പള-3
കുറ്റിക്കോല്‍- 8
മധൂര്‍ – 3
മടിക്കൈ – 3
മൊഗ്രാല്‍പുത്തൂര്‍ – 1
മുളിയാര്‍ – 1
നീലേശ്വരം – 4
പടന്ന – 2
പൈവളിഗെ – 1
പള്ളിക്കര – 7
പനത്തടി- 1
പിലിക്കോട് – 5
പുല്ലൂര്‍ പെരിയ – 3
പുത്തിഗെ – 1
തൃക്കരിപ്പൂര്‍ – 5
ഉദുമ – 5
വെസ്റ്റ് എളേരി- 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!