KSDLIVENEWS

Real news for everyone

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ഒന്നര വർഷത്തിനു ശേഷം 5 കോടി കടന്നു

SHARE THIS ON

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ഒന്നര വർഷത്തിന് ശേഷം ആദ്യമായി 5 കോടി കടന്നു. നവംബർ 22 തിങ്കളാഴ്ച 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

പമ്പയിലേക്ക് നടത്തിയ 66 സ്പെഷൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനമായി ലഭിച്ചത്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്. 2020 മാർച്ച് 11ന് ആണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവീസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!