KSDLIVENEWS

Real news for everyone

ചീഫ് വിപ്പിന് 17 ജീവനക്കാര്‍കൂടി: ശമ്പളം 23,000 മുതല്‍ ഒരുലക്ഷം വരെ

SHARE THIS ON

തിരുവനന്തപുരം: സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെക്കൂടി ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകി. 14 പേർക്ക് നേരിട്ടാണ് നിയമനം.

23,000 മുതൽ ഒരുലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം ഇതോടെ 24 ആയി. ചീഫ് വിപ്പ് ചുമതലയേറ്റപ്പോൾ പേഴ്സണൽ സ്റ്റാഫിലേക്ക് ഏഴുപേരെ സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിയമനം.


ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് അന്നത്തെ ചീഫ് വിപ്പായിരുന്ന പി.സി. ജോർജിന് 30 പേഴ്സണൽ സ്റ്റാഫുകളെ അനുവദിച്ചതിനെ ഇടതുപക്ഷം വിമർശിച്ചിരുന്നു. നിയമസഭാ സമ്മേളനസമയത്ത് നിർണായകവോട്ടെടുപ്പുകളിൽ അംഗങ്ങൾക്ക് വിപ്പ് നൽകുക എന്നതാണ് ചീഫ് വിപ്പിന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!