വീട്ടില്‍ കയറി കതക് അടച്ചു, ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം; ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍ വിളക്കുപാറ കെട്ടുപ്ലാച്ചി കമ്ബകത്തടം സുരേഷ് ഭവനില്‍ സുധരാജപിള്ളയുടെയും ഗോമതിയമ്മയുടെയും മകള്‍ സുനിത (37) ആണു കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് സാം കുമാറിനെ (40) സംഭവസ്ഥലത്തു നിന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്.
ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നു മാതാപിതാക്കളുടെ സംരക്ഷണയില്‍ താമസിച്ചു വരികയായിരുന്നു സുനിത. അതിനിടെ ഇന്നലെ സന്ധ്യയോടെയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിക്രൂരമായി കൊലചെയ്യുകയായിരുന്നു. സുനിതയുടെ വീട്ടില്‍ കയറിയ സാംകുമാര്‍ കതക് അടച്ച ശേഷം സുനിതയെ വെട്ടുകയായിരുന്നെന്നു പറയുന്നു. മദ്യലഹരിയില്‍ ആയിരുന്നെന്നു സൂചനയുണ്ട്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഭര്‍ത്താവ് മക്കളെ നിരന്തരം ഉപദ്രവിക്കുന്നതായി കാട്ടി സുനിത 5 മാസം മുന്‍പു ചൈല്‍ഡ്ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാം കുമാറിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്നു. ഇതെത്തുടര്‍ന്ന് സുനിതയും കുട്ടികളും മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുകയായിരുന്നു.

