KSDLIVENEWS

Real news for everyone

ആലുവയില്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനി പെരിയാറില്‍ മരിച്ചനിലയില്‍

SHARE THIS ON

ആലുവ: കഴിഞ്ഞദിവസം മുതൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കൽപറമ്പിൽ രാജേഷിന്റെ മകൾ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

ബുധനാഴ്ച സ്കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.


ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നൽകി. പിന്നാലെ പുഴയുടെ തീരത്ത് സ്കൂൾ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാർഥിനി പെരിയാറിൽ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിൽ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച് സ്കൂളിലെ വിദ്യാർഥിനിയാണ് നന്ദന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!