ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ കൊച്ചിയിലേക്ക്; ഐ.പി.എല്‍ മിനി താരലേലം ഇന്ന്

കൊച്ചി: ഐ.പി.എല്‍ മിനി താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം അരങ്ങേറുക. 405 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്.
മിനി താരലേലമെന്നാണു പേരെങ്കിലും സംഗതി ഗ്രാന്‍ഡാകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. പ്രമുഖ താരങ്ങളെ റിലീസ് ചെയ്ത ടീമുകളെല്ലാം സൂപ്പര്‍താരങ്ങളെ വലയിട്ടു പിടിക്കാനായാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. എല്ലാ ടീമുകള്‍ക്കും പ്രധാനപ്പെട്ട ചില സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍, ഇന്നത്തെ ലേലം പൊടിപൊടിക്കുമെന്നുറപ്പാണ്.
405 പേരില്‍ 273ഉം ഇന്ത്യന്‍ താരങ്ങളാണ്. 132 വിദേശ താരങ്ങളുമുണ്ട്. അതില്‍ പ്രമുഖരായ പലരുമുണ്ട്. 10 ടീമുകളിലായി ആകെ 87 താരങ്ങളുടെ ഒഴിവാണുള്ളത്. പോക്കറ്റിലുള്ള പണം വിവേകത്തോടെ ഉപയോഗിച്ച് കരുത്തരെ ടീമിലെത്തിക്കാനാകും എല്ലാവരും ലക്ഷ്യമിടുന്നത്. ലേലപ്പട്ടികയിലുള്ള 11 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയാണ്.
നിലവില്‍ 206.5 കോടി രൂപയാണ് ടീമുകളുടെ പക്കല്‍ ശേഷിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്-20.55 കോടി, ചെന്നൈ സൂപ്പര്‍ കിങ്‌സ്-20.45 കോടി, ഡല്‍ഹി ക്യാപിറ്റല്‍സ്-19.45 കോടി, രാജസ്ഥാന്‍ റോയല്‍സ്-13.2 കോടി, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-23.35 കോടി, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-8.75 കോടി, ഗുജറാത്ത് ടൈറ്റന്‍സ്-19.25, പഞ്ചാബ് കിങ്‌സ്-32.2 കോടി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-7.05 കോടി, രാജസ്ഥാന്‍-13.30 കോടി, മുംബൈ ഇന്ത്യന്‍സ്-20.55 കോടി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-42.25 കോടി എന്നിങ്ങനെയാണ് ടീമികളുടെ കീശയില്‍ അവശേഷിക്കുന്ന തുക.
കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഹാരി ബ്രൂക്ക് എന്നിവരായിരിക്കും ലേലത്തിലെ പ്രധാന ആകര്‍ഷണം. മലയാളി താരം രോഹന്‍ എസ്. കുന്നുമ്മലിന് അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. റോഹനടക്കം ഒരുപിടി മലയാളി താരങ്ങളും ഇത്തവണ വമ്ബന്‍ ടീമുകളുടെ ഭാഗമായേക്കും. കോടികളുടെ കണക്കില്‍ ആരോക്കെ അത്ഭുതപ്പെടുത്തുമെന്ന് കാത്തിരുന്നുതന്നെ കാണാം.
Summary: Mini auction for IPL 2023 will be held today in Kochi

