KSDLIVENEWS

Real news for everyone

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് 31 വര്‍ഷം കഠിന തടവും പിഴയും

SHARE THIS ON

ഇടുക്കി | പതിനാലുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ കേസില്‍ പിതാവിന് 31 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 75000 രൂപ പിഴയും അടയ്ക്കണം. ഇടുക്കി കൊന്നത്തടി സ്വദേശിയെയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ശിക്ഷിച്ചത്. 2016 കാലഘട്ടത്തിലാണ് പീഡനം നടന്നത്. രാത്രികാലങ്ങളില്‍ പലപ്പോഴായി പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗര്‍ഭണിയാക്കുകയായിരുന്നു.

ഇരയായ പെണ്‍കുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയില്‍ അതിജീവിതയും അമ്മയും മറ്റ് പ്രധാന സാക്ഷികളും കേസില്‍ നിന്നും കൂറുമാറി. എന്നാല്‍ പെണ്‍കുട്ടിയുടെ അബോര്‍ട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിള്‍ ഡി എന്‍ എ പരിശോധനയിലൂടെ പ്രതി പിതാവാണെന്ന് പോലീസ് തെളിയിച്ചു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!