ഓർമകളുടെ താഴ് വരയിൽ ” സമാഗമം 2024 വർണ്ണാഭമായ പരിസമാപ്തി

കുമ്പള: കുമ്പള ഗവൺമെൻ്റ് ഹൈസ്കൂളിലെ 1990 – 91 എസ് എസ് എൽ സി ബാച്ചിൻ്റെ വിദ്യാർഥി സംഗമം, “ഓർമകളുടെ താഴ്വരയിൽ ” – സമാഗമം 2024 സംഘടിപ്പിച്ചു. കുമ്പ ഹയർ സെക്കന്റരി കൂളിൽ വെച്ച് നടന്ന സംഗമം പ്രശസ്ത എഴുത്ത് കാരിയും അധ്യാപികയും നിരവധി പുരസ്കാര ജേതാവുമായ ശ്രീമതി മുംതാസ് ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ.എം എ സത്താർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും 1990.91 വർഷത്ത സ്കൾ ലീഡറുമായ അഷ്റഫ് കർള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സി.എ സൈമ മുഖ്യാതിഥിയായിരുന്നു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ രവി മുല്ലച്ചേരി, ഹെഡ്മിസ്ട്രസ് ഷൈലജ ടീച്ചർ, പി.ടി.എ. പ്രസിഡൻ്റ് എ.കെ. ആരിഫ് , എസ്.എം സി ചെയർമാൻ അഹമ്മദ് അലി പി.ടി.എ വൈസ് പ്രസിഡൻ്റ് രത്നാകരൻ. തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനിടയിൽ നടന്ന ഗുരുവന്ദനം പരിപാടിയിൽ അധ്യാപകരായ വർഗ്ഗീസ് മാസ്റ്ററെയും, മാഹിൻ മാസ്റ്ററെയും പൊന്നാടഅണിയിച്ചു ആദരിച്ചു.ബി എം കെ സിദ്ദീഖ്.അബ്ദുൽ. അബ്ദുൽ ലത്തീഫ് ഉളുവാർ. ലത്തീഫ് ജെ എച് എൽ,മുനീർ കെ എം ,ആയിഷ അബ്ദുല്ല, റഷീദ കെ എം , മൈമൂന കാദർ, റഷീദ് കർള, ഹരീഷ്, വീന ,സിദീഖ് ആരിക്കടി, നഫീസ. തുടങ്ങിയവർ ചടങ്ങിന് നേതൃത്വത്തം നൽകി
തുടർന്ന് പൂർവ്വ വിദ്യാർഥികളുടെ ഓർമ പുതുക്കൽ_ ഓർമകളുടെ താഴ്വരയിലേക്ക് ഒരു യാത്ര പരിപാടിയിൽ അധ്യാപകരായ വർഗീസ് മാസ്റ്റർ മാഹിൻ മാസ്റ്റർ എന്നിവർ പഴയ പാഠപുസ്തകത്തിലെ പാഠങ്ങൾ വിവരിച്ചു കൊണ്ട് 91 ലെ ക്ലാസ് മുറികൾ പുനരാവിഷ്കരിച്ചു. നൻമയും സ്നേഹവും സഹിഷ്ണുതയും ഉള്ള പുതിയ തലമറയെ സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതിൻ്റെ പ്രാധാന്യം ലളിതവും മനോഹരവുമായ ക്ലാസുകളിലൂടെ പഴയ വിദ്യാർഥികൾക്ക് അധ്യാപകർ പകർന്ന് നൽകി.
സംഗമത്തിൻ്റെ ഭാഗമായി വൈകുന്നേരം ജി.എച്ച് എസ്. കുമ്പളയിൽ നിന്ന് ഈ വർഷം വിവിധ കലാകായി മത്സരങ്ങളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു , ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഷൈഖയ്ക്കും അനുമോദനം അർപ്പിച്ചു. അനുമോദന യോഗം എഴുത്ത്കാരനും മാധ്യമ പ്രവർത്തകനുമായ ശ്രീ. കെ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. മൊയ്തീൻ അസീസ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കലാഭവൻ രാജു. ഹനീഫ പാറ സംസാരിച്ചു. നൂർ ജമാൽ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് . നിഷാദ് കാസറഗോഡ് , കലാഭവൻ രാജു. മുജീബ് ഉപ്പള തുടങ്ങിയവർ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.നൂർ ജമാൽ നന്ദി പറഞ്ഞു

