KSDLIVENEWS

Real news for everyone

സെവൻസ് ഫുട്ബോളിനിടെ സംഘർഷം; പൊലീസിനുനേരെ കല്ലേറ്

SHARE THIS ON

“ഉദുമ ∙ പള്ളത്തെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ  വിജയ അഹ്ലാദത്തിനിടെ വിജയികളായ ക്ലബ് അംഗങ്ങളും വൊളന്റിയർമാരും തമ്മിലുണ്ടായ  വാക്കേറ്റം ഉന്തും തള്ളലിലും കലാശിച്ചു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരു പൊലീസുകാരന്റെ പല്ല് കൊഴി‍ഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് 3 പേരടക്കം കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തു. 2 പേരെ അറസ്റ്റ് ചെയ്തു.ബേക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അരമങ്ങാനത്തെ  പ്രശോഭിന്റെ പല്ലാണ് കല്ലേറിൽ കൊഴിഞ്ഞത്. കാഞ്ഞങ്ങാട് കല്ലൂരാവി ബാവാ നഗർ അമീറലി മൻസിലിലെ അമീർ അലി (21), ബാവ നഗർ കെസി ഹൗസിലെ മുഹമ്മദ് ഇംത്യാസ്( 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ബാവാ നഗർ ബ്രദേഴ്സ് ക്ലബിന്റെ  മാനേജർ മൊയ്തു അടക്കം കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ്  ബേക്കൽ പൊലീസ് കേസെടുത്തത്. ഇതിൽ ഏഴു പേരെ തിരിച്ചറിഞ്ഞതായി  ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ പറഞ്ഞു.ചിത്താരി ഹസീന ക്ലബ്ബ് ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന മെട്രോ കപ്പ്  സെവൻസ് ഫുട്ബോൾ മത്സരത്തിനിടയിൽ ഞായറാഴ്ച രാത്രി 11 മണിക്കാണ്  സംഭവം. ബ്രദേഴ്സ്  ബാവാ നഗറും കാറാമ മൊഗ്രാൽ പുത്തൂരും തമ്മിലായിരുന്നു മത്സരം. കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്സ്  ബാവാ നഗർ ജയിച്ചു. മത്സരത്തിന് ശേഷം മൈതാനത്ത് അഹ്ലാദം പ്രകടനം നടത്തിയ ബാവനഗറിലെത്തിയ ഒരു സംഘം  വൊളന്റിയർമാരും  തമ്മിൽ  തർക്കമുണ്ടായി. ഇവരെ  പൊലീസ് എത്തി ഓടിച്ചു.  പിന്നീട്  തുടർന്ന് സ്റ്റേഡിയത്തിന് പുറത്ത് സംഘടിച്ച ജയിച്ച ടീമിനൊപ്പം വന്നവർ  കല്ലെറിഞ്ഞതോടെ പൊലീസ് അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമിച്ചവരെ പിടികൂടാൻ പ്രത്യേക  പൊലീസ് സംഘം  വീടുകളിൽ  പരിശോധന നടത്തുന്നുണ്ട്.” https://www.manoramaonline.com/district-news/kasargod/2023/01/24/attack-aginst-police-in-sevens-foot-ball-tournament-udma-kasargod.html#:~:text=%E0%B4%89%E0%B4%A6%E0%B5%81%E0%B4%AE%20%E2%88%99%20%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%20%E0%B4%B8%E0%B5%86%E0%B4%B5%E0%B5%BB%E0%B4%B8%E0%B5%8D%20%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE%20%E0%B4%9F%E0%B5%82%E0%B5%BC%E0%B4%A3%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%86%C2%A0%20%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF,%E0%B4%B5%E0%B5%80%E0%B4%9F%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD%C2%A0%20%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%20%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!