KSDLIVENEWS

Real news for everyone

ഇടപെടരുത്, ചിന്തിക്കാനാകാത്ത പ്രത്യാഘാതമുണ്ടാകും: ലോകരാജ്യങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി പുതിന്‍

SHARE THIS ON

മോസ്‌കോ: യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുതിന്‍ പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു.null

‘ആയുധം താഴെവെച്ച് വീട്ടില്‍പ്പോകൂ’- യുക്രൈന്‍ സൈന്യത്തോട് പുതിന്‍

റഷ്യ-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുതിന്‍ ആയുധം താഴെവെച്ച് വീടുകളിലേക്ക്‌ മടങ്ങിക്കോളാനാണ് സൈന്യത്തോട് പുതിന്റെ നിര്‍ദേശം

‘ഇടപെടുന്ന പുറംകക്ഷികള്‍ പ്രത്യാഘാതം നേരിടേണ്ടി വരും’

റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ടെന്ന മുന്നറിയിപ്പും പുതിന്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇടപെടുന്നപക്ഷം, നിങ്ങള്‍ ആരും ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരും. വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നത് നടയണം എന്നത് അടക്കമുള്ള റഷ്യന്‍ നിബന്ധനകള്‍ യു.എസും സഖ്യകക്ഷികളും ചെവിക്കൊണ്ടില്ലെന്ന ആരോപണവും പുതിന്‍ ഉന്നയിച്ചു. യുക്രൈനെതിരെയുള്ള നീക്കത്തിനു പിന്നാലെ റഷ്യക്കു നേര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!