KSDLIVENEWS

Real news for everyone

ഐപിഎല്‍ 2022 സീസണ്‍ മാര്‍ച്ച് 26 മുതല്‍; ഫൈനല്‍ അഹമ്മദാബാദില്‍

SHARE THIS ON

മുംബൈ: ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26-ന് മുംബൈയില്‍ തുടക്കമാകും. വ്യാഴാഴ്ച നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.

10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പര കഴിഞ്ഞ് 11 ദിവസങ്ങള്‍ക്ക് ശേഷമാകും ഐപിഎല്ലിന് തുടക്കമാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പുണെയിലുമായി നടക്കും.

മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങള്‍ പുണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!