KSDLIVENEWS

Real news for everyone

പൊലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം; നാലു വർഷത്തോളം പഴക്കം

SHARE THIS ON

സൂറത്ത്∙ ഗുജറാത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷനിൽനിന്നും വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തു. പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിന് നാലു വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ മറ്റു ഭാഗങ്ങൾ കണ്ടെത്താനാകാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

English Summary: Human Skeleton Found on Police Station Compound in Gujarat’s Surat

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!