KSDLIVENEWS

Real news for everyone

സി.എ ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐ.ബി.എഫ് സ്‌കോളര്‍ഷിപ്പ് : പരീക്ഷാ തിയതിയില്‍ മാറ്റം.

SHARE THIS ON

2021 മാര്‍ച്ച് 27ന് 6 സെന്ററുകളിലായി സി.എ ഫൗണ്ടേഷന്‍ സിലബസ് അടിസ്ഥാനമാക്കി നടക്കുന്ന പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 50000 രൂപ ക്യാഷ് പ്രൈസും ഐബിഎഫില്‍ നിന്ന് 100% സൗജന്യമായി സി.എ ഇന്റര്‍മീഡിയേറ്റ് കോച്ചിംഗും ലഭിക്കുന്നു. തുടര്‍ന്നുള്ള ഒമ്പത് റാങ്കുകാര്‍ക്ക് ഐബിഎഫില്‍ നിന്ന് പൂര്‍ണമായും സൗജന്യമായി സി.എ ഇന്റര്‍മീഡിയേറ്റ് കോച്ചിംഗ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. കൂടാതെ 11 മുതല്‍ 25 വരെ റാങ്കുകാര്‍ക്ക് 50% ട്യൂഷന്‍ ഫീ ഇളവും 26 മുതല്‍ 40 വരെ റാങ്കുകാര്‍ക്ക് 40% ട്യൂഷന്‍ ഫീ ഇളവും 41 മുതല്‍ 100 വരെ റാങ്കുകാര്‍ക്ക് 20% ട്യൂഷന്‍ ഫീ ഇളവും ലഭിക്കുന്നു. പരീക്ഷ എഴുതി മിനിമം മാര്‍ക്ക് നേടുന്ന എല്ലാവര്‍ക്കും 10% ട്യൂഷന്‍ ഫീ ഇളവ്‌ സ്‌കോളര്‍ഷിപ്പായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!