ഇസ്രായേല്‍ സേനയുടെ വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ: റഫ, ഖാൻ യൂനിസ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
അതേസമയം ഇസ്രായേലിന്റെ അധിനിവേശ ക്രൂരതയില്‍ ഇതിനോടകം ഗസ്സയില്‍ 32,070 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആറുമാസം പിന്നിടുന്ന യുദ്ധത്തില്‍ ഇതുവരെ 74,298 പേര്‍ക്ക് പരിക്കറ്റതായാണ് റിപ്പോര്‍ട്ട്.
8000 പേരെ കണാതായതായും അധികവും കുട്ടികളും സ്ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ശേഷം മാത്രമാണ് ഇത്രയും അതിക്രമം ഇസ്രായേല്‍ സേന നടത്തിയത്.
അതേസമയം, ഗസ്സയില്‍ പട്ടിണി ആയുധമാക്കിയതിന് നെതന്യാഹു ചരിത്രത്തില്‍ ഇടം നേടുമെന്ന് ഫ്രഞ്ച് സെനറ്റർ ഗില്ലൂം ഗോണ്ടാർഡ് പറഞ്ഞു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ ആക്രമണം പൊട്ടിപ്പുറപ്പെടുവിച്ചതായി ചരിത്ര പുസ്തകങ്ങള്‍ രേഖപ്പെടുത്തുമെന്ന് ബുധനാഴ്ച സെനറ്റ് ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഫ്രഞ്ച് സെനറ്റിലെ ഇക്കോളജിസ്റ്റ് ഗ്രൂപ്പിന്റെ പ്രസിഡന്റ് പറഞ്ഞത്. യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെലിനെ ഉദ്ധരിച്ച് ‘ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ എയർ ശ്മശാന’ മാണ് ഗസ്സയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

