KSDLIVENEWS

Real news for everyone

5000 കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍; യുക്രൈന് ബ്രിട്ടന്റെ ഏറ്റവും വലിയ സൈനിക സഹായം

SHARE THIS ON

കീവ്: ബ്രിട്ടനില്‍നിന്ന് സൈനികസഹായമായി 500 ദശലക്ഷം പൗണ്ട് (619 ദശലക്ഷം ഡോളര്‍) വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ താമസിയാതെ ലഭ്യമാകുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. 5000 കോടി രൂപയിലേറെ വിലവരുന്ന യുദ്ധോപകരണങ്ങളാണ് യുക്രൈന് ലഭിക്കുന്നത്. ബ്രിട്ടനില്‍നിന്ന് യുക്രൈന് ലഭിക്കുന്ന ഏറ്റവും വലിയ ആയുധപാക്കേജാണിത്.

സ്‌റ്റോം ഷാഡോ ഉള്‍പ്പെടെയുള്ള മിസൈലുകള്‍, ആയുധ സജ്ജീകൃതമായ വാഹനങ്ങളും കപ്പലുകളും, മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവ യുക്രൈന് ലഭിക്കുമെന്ന് യു.കെ. പ്രധാനമന്ത്രി ഋഷി സുനകുമായുള്ള ഫോണ്‍ സന്ദേശത്തിനുശേഷം ചൊവ്വാഴ്ച ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെ സെലന്‍സ്‌കി അറിയിച്ചു.

പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തേക്കുറിച്ച് സുനകുമായി ചര്‍ച്ച നടത്തിയതായും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈനെ അകമഴിഞ്ഞ് സഹായിക്കുന്ന ബ്രിട്ടന്‍ 2022 ഫെബ്രുവരി മുതല്‍ 12 ബില്യണ്‍ പൗണ്ട് (ഒരു ലക്ഷം കോടിയില്‍പരം രൂപ) തുകയുടെ സൈനികസഹായം യുക്രൈന് നല്‍കിക്കഴിഞ്ഞതായാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!