തലശ്ശേരിയില്‍ പാര്‍ക്കില്‍ ഒളിക്യാമറ: ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി

കണ്ണൂര്‍: തലശ്ശേരിയിലെ പാര്‍ക്കിലെത്തുന്ന കമിതാക്കളുടെയും മറ്റും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. പകര്‍ത്താനായി എത്തുന്ന സംഘം ഇതിനായി ഉപയോഗിച്ച ഇടങ്ങളും മറ്റും പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ക്യാമറ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. തലശ്ശേരിയില്‍ നിന്ന് എടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോലും പ്രചരിപ്പിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തലശ്ശേരിയിലെ പാര്‍ക്കില്‍ എത്തുന്നവരുടെ ദൃശ്യങ്ങള്‍ ഒളിച്ചിരുന്നാണ് ദൃശ്യങ്ങളെടുക്കുന്നത്. മറ്റ് ചില കേന്ദ്രങ്ങളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം
പാര്‍ക്കിലെത്തിയ കമിതാക്കളുടെ എത്തുന്നവരുടെ ദൃശ്യങ്ങളാണ് ഒളിച്ചിരുന്ന് ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്പാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവര്‍ക്കും പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു.