KSDLIVENEWS

Real news for everyone

ചലച്ചിത്ര താരം കോട്ടയം സോമരാജ് അന്തരിച്ചു; മിമിക്രി വേദികളിൽ തിളങ്ങിയ കലാകാരൻ

SHARE THIS ON

കോട്ടയം∙ ചലച്ചിത്ര–മിമിക്രി താരം കോട്ടയം സോമരാജ് (62) അന്തരിച്ചു. പുതുപ്പള്ളിയിലെ വസതിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യം. കാഥികൻ, മിമിക്രി താരം, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങിയ കോട്ടയം സോമരാജ് അഞ്ചരകല്യാണം, കണ്ണകി, കിങ് ലയർ, ഫാന്റം തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ്, ഏതാനും നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!