ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു ഇന്ന് മാത്രം 1145 പേർക്ക് കൂടി കോവിഡ്, മൊത്തം രോഗബാധിതർ 73791 ആയി

മസ്കത്ത്: ഒമാനിൽ ഇന്ന് 1145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 73791 ആയി. ഇതിൽ 1047 പേർ സ്വദേശികളും 98 പേർ വിദേശികളുമാണ്. മൊത്തം 3344 പരിശോധനകളാണ് നടത്തിയത്. ആകെ 3138 പരിശോധനകളാണ് നടത്തിയത്. 1658 പേർക്ക് കൂടി രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗമുക്തരുടെ എണ്ണം 53007 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലു പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 359 ആയി. 76 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 568 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 170 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 20425 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. മസ്കത്ത് ഗവർണേററ്റിലാണ് പുതിയ രോഗികൾ കൂടുതൽ. 318 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. തെക്ക്, വടക്ക് ബാത്തിന ഗവർണറേറ്റുകളാണ് തൊട്ടുപിന്നിൽ. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്ബാൾ സീബ് തന്നെയാണ് ഇന്നും മുന്നിൽ. 151 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 116 പേരുള്ള ബർക്കയാണ് അടുത്ത സ്ഥാനത്ത്.