സംസ്ഥാനത്ത് ഇന്ന് 724 സമ്പർക്കരോഗികൾ.
കാസർഗോഡും 106 ൽ 98 പേരും സമ്പർക്ക രോഗികൾ കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 885 ൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . അതിൽ ഉറവിടം അറിയാത്ത 54 കേസുകളും ഉൾപ്പെടുന്നു . തൃശ്ശൂർ ജില്ലയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . 9 കേസുകളുടെ ഉറവിടം അറിയില്ല . ആലപ്പുഴയിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 32 സമ്പർക്കരോഗികളാണുള്ളത് . ഇടുക്കി ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 29 കൊവിഡ് കേസുകളിൽ 24 എണ്ണവും സമ്പർക്കത്തിലൂടെ ഉള്ളവയാണ് . കോഴിക്കോട് ഇന്ന് 82 പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തതിൽ 74 എണ്ണവും സമ്പർക്കത്തിലൂടെ ബാധിച്ചതാണ് . ഇവിടെ മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനായില്ല .എറണാകുളം ജില്ലയിൽ 61 സമ്പർക്ക രോഗികളാണ് ഇന്നുള്ളത് . ഇന്ന് 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ചെല്ലാനത്ത് മാത്രം സമ്പർക്കരോഗികൾ 12 പേരുണ്ട് . മലപ്പുറത്ത് കൊണ്ടോട്ടിയിൽ രോഗികളുടെ എണ്ണം കൂടുന്നു . ജില്ലയിൽ ഇന്ന് 35 സമ്പർക്ക രോഗികൾ ഉള്ളതിൽ 25 പേരും കൊണ്ടോട്ടിയിലാണ് . കാസർകോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 106 പേരിൽ 98 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .