നിയമസഭാ സമ്മേളനം ഇന്ന്
സംസ്ഥാന സര്‍ക്കാരിനെതിരായ യു ഡി എഫ് അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചക്ക് ചൂടേറും.
തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാറിനെതിരായ യു ഡി എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസ് നിയമസഭ ഇന്ന് ചര്‍ച്ച ചെയ്യും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അവിശ്വാസം നല്‍കിയിട്ടുള്ളത്. ബി ജെ പി അംഗം ഒ രാജഗോപാലും പ്രമേയത്തെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പതു മണിക്ക് ധനകാര്യബില്‍ അവതരണത്തിനു ശേഷം 10 മണിയോടെയാകും അവിശ്വാസ പ്രമേയാവതരണവും ചര്‍ച്ചയും നടക്കുക. വി ഡി സതീശനാണ് പ്രമേയം അവതരിപ്പിക്കുക. അഞ്ച് മണിക്കൂറായിരിക്കും ചര്‍ച്ച.
പ്രധാനമായും മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കമെങ്കിലും മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കടുത്ത ആക്രമണമുണ്ടാകും.