ആളുകൾ നോക്കി നിൽക്കെ യുവാവ് പുഴയിൽ ചാടി
തിരച്ചിൽ തുടരുന്നു

മധൂര്‍: ആളുകള്‍ നോക്കി നില്‍ക്കെ യുവാവ് പുഴയില്‍ ചാടി. മധൂര്‍ പാലത്തിന് മുകളില്‍ നിന്നാണ് ബൈക്ക് യാത്രക്കാരന്‍ പുഴയിലേക്ക് ചാടിയത്. പാലത്തിനു സമീപം ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ട ശേഷമാണ് യുവാവ് പുഴയിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മധൂര്‍ കൊല്ല്യ സ്വദേശിയായ യുവാവാണ് പുഴയില്‍ ചാടിയതെന്നാണ് സംശയം.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി