മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 7 പേര്‍ക്ക് കോവിഡ്
മംഗല്‍പാടി പഞ്ചായത്തിലെ 21-ാം വാര്‍ഡ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു

ഉപ്പള : മംഗൽപ്പാടി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിൽ കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് . മരണാന്തര ചടങ്ങിൽ പങ്കെടുത്ത 7 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ശേഷിക്കുന്നവർ പരിഭ്രാന്തിയിലാണ് . മരണാന ന്തര ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു . അസുഖത്ത തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയ സ്തംഭനത്തെ തുടർന്ന് മരിച്ചയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇരുപത്തിയൊന്നാം വാർഡിനെ കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു .