രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ; എം വി ശ്രേയാംസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു

എംപി വിരേന്ദ്ര കുമാറിന്റെ മരണം മൂലം ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ് കുമാർ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.ശ്രേയാംസ് കുമാറിന് 88 വോട്ടുകൾ ലഭിച്ചു, യുഡിഎഫ് സ്ഥാനാർത്ഥിക്ക് 44 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. ആറ് പേർ വോട്ട് ചെയ്തില്ല.
നിയമസഭയിൽ ഇപ്പോൾ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നടക്കുകയാണ് . പൊരിഞ്ഞ വാഗ്‌വാദമാണ് സഭയിൽ നടക്കുന്നത്, കൊണ്ടും കൊടുത്തും പ്രതിപക്ഷവും ഭരണപക്ഷവും മുന്നേറുകയാണ്.