KSDLIVENEWS

Real news for everyone

കൈകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍

SHARE THIS ON

തൃശ്ശൂര്‍: ആമ്പല്ലൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടിയിട്ട നിലയിലും വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ രാധയെ വീട്ടില്‍ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


രാധയും ഭര്‍ത്താവും മക്കളും അടക്കം ആറുപേരാണ് ആമ്പല്ലൂരിലെ വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞദിവസം അര്‍ധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതില്‍ തുറന്നുനല്‍കിയത് രാധയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് രാധ മുറിയിലുണ്ടായിരുന്നതായി ഭര്‍ത്താവും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുശേഷം എന്തുസംഭവിച്ചു എന്നതിലാണ് ദുരൂഹത നിലനില്‍ക്കുന്നത്.


അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മറ്റുപരിക്കുകളോ മര്‍ദനമേറ്റതിന്റെ പാടുകളോ ഇല്ല. മാത്രമല്ല, സ്വയം കൈകള്‍ കെട്ടി ഇത്തരത്തില്‍ ആത്മഹത്യചെയ്ത സംഭവങ്ങളുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!