നായ്ക്കളുടെ ശല്യം പഞ്ചായത്ത് ഭരണ സമിതിയുമായി ചർച്ച നടത്തി

മുളിയാർ : ബോവിക്കാനം പെരുകി വരുന്ന നായ്ക്കളുടെ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബോവിക്കാനം ഹിദായത്തുൽ ഇസ്ലാം ടൗൺ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതിയുമായി ചർച്ച നടത്തി
ബോവിക്കാനത്തും , പരിസര പ്രദേശങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് ഹിദായത്തുൽ ഇസ്ലാം സംഘം ചർച്ചയിൽ ഉന്നയിച്ചു ചർച്ചയുടെ ഭാഗമായി ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാമെന്ന് പഞ്ചായത്ത് ഭരണ സമിതി ഉറപ്പ് നൽകി
പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ചർച്ചയിൽ വൈസ് പ്രസിഡണ്ട് എജനാർദനൻ , അബ്ബാസ് കൊളച്ചപ്പ്, റയിസ റാഷിദ്, ഹിദായത്തുൽ ഇസ്ലാം സംഘം ഉപദേശക സമിയംഗങ്ങളായ ബി കെ ശാഫി ഹാജി, പന്നടുക്കം ഉമ്മർ , പ്രസിഡണ്ട് അലി മുണ്ടപ്പള്ളം, അഷ്റഫ് ബോവിക്കാനം, അബ്ദുൽ ഖാദർ കോളോട്ട്, ഇ സി ഹനീഫ തുടങ്ങിയവർ പങ്കെടുത്തു

