പ്രമുഖ ട്രെയ്നറും സൈക്കോളജിസ്റ്റുമായ സുലൈമാൻ മേല്പത്തൂർ ചെർക്കളയിൽ

ചെർക്കള: കേരള വ്യാപരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് ENRICH 2022 ന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ന് IMAX ഓഡിറ്റോറിയത്തിൽ വെച്ച് വ്യാപാര-സാമൂഹിക കുടുംബ വിഷയങ്ങൾ ആസ്പദമാക്കിയുള്ള ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ ഇന്റർനാഷണൽ ട്രെയ്നറും സൈക്കോളജിസ്റ്റുമായ സുലൈമാൻ മേല്പത്തൂർ ക്ലാസെടുത്ത് സംസാരിക്കും.
അതോടൊപ്പം വ്യാപാരികളുടെ മക്കളിൽ നിന്ന് SSLC / +2 പാസായവർക്കുള്ള അനുമോദനവും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 15 ന് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രഛന്ന വേഷ മൽസരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്.


