KSDLIVENEWS

Real news for everyone

തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ രക്ഷപ്പെട്ട കേസ്; പ്രതികള്‍ വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന

SHARE THIS ON

തിരുവനന്തപുരം: ജില്ലയില്‍ മോഷണശ്രമത്തിനിടെ നാട്ടുകാര്‍ക്കും പൊലീസിനും നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. ആറുപേര്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഘത്തില്‍ ഒരാള്‍ യുപി സ്വദേശി മുഹമ്മദ് മോനിഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടി രണ്ടംഗ സംഘം ഭീതി പരത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനു നേരെയും പ്രതികള്‍ തോക്കുചൂണ്ടി. മോഷ്ടിച്ച സ്‌കൂട്ടറില്‍ ഇവര്‍ രക്ഷപെടുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ആധാര്‍ കാര്‍ഡില്‍ നിന്നാണ് മോനിഷെന്നയാളെ തിരിച്ചറിഞ്ഞത്. തോക്കുചൂണ്ടി,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!