KSDLIVENEWS

Real news for everyone

ഇന്ത്യന്‍ മണ്ണില്‍ പന്തുതട്ടാന്‍ നെയ്‌മര്‍; മുംബൈ സിറ്റി – അല്‍ ഹിലാല്‍ മത്സരം പൂനെയില്‍

SHARE THIS ON

മുംബൈ: ചാമ്ബ്യൻസ് ലീഗില്‍ പന്തുതട്ടാൻ ബ്രസീലിയൻ സൂപ്പര്‍താരം നെയ്മര്‍ ഇന്ത്യയിലെത്തും. ഏഷ്യൻ ചാമ്ബ്യൻസ് ലീഗ് നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നെയ്മറിന്റെ പുതിയ ക്ലബ്ബായ സൗദിയിലെ അല്‍ ഹിലാലും മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് താരം ഇന്ത്യയിലെത്തുമെന്ന് ഉറപ്പായത്.


നെയ്മര്, ക്രിസ്റ്റ്യാനോ റൊണാള്ഡോ എന്നീ താരങ്ങളില് ഒരാള് ഇന്ത്യയില് കളിക്കാനെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പൂനെയിലെ ഛത്രപതി സ്പോര്ട്സ് കോംപ്ലെക്സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ഫുട്ബോള് അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങള് പരിമിതമായതിനാലാണ് വേദി പൂനെയിലേക്ക് മാറ്റാന് കാരണമെന്നും മുംബൈ സിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!