KSDLIVENEWS

Real news for everyone

പൗരത്വ രജിസ്‌റ്ററില്‍ നിന്ന്‌ പുറത്തായ വനിതയെ നാടുകടത്തരുതെന്ന്‌ സുപ്രീംകോടതി

SHARE THIS ON

ന്യൂഡല്‍ഹി> അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ വനിതയെ നാടുകടത്തരുതെന്ന നിര്‍ദേശം നല്‍കി സുപ്രീംകോടതി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും നോട്ടീയച്ച ഡിവൈ ചന്ദ്രചൂഡ്, ഹിമ കോഹിലി എന്നിവരുടെ ബെഞ്ച് മൂന്നാഴ്ക്കക്കം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കരട് രജിസ്റ്ററില്‍ വനിതയുടെ ഭര്‍ത്താവും മക്കളുമടക്കമുള്ള കുടുംബാംഗങ്ങള്‍ മുഴുവന്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ ലിസ്റ്റില്‍ ഇവര്‍ മാത്രം പുറത്തായി. വിദേശ പൗരന്മാര്‍ക്കുള്ള ട്രിബ്യൂണലിനെയും ഗുവാഹത്തി ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയെന്നായിരുന്നു വിധി.

ജന്മം കൊണ്ട് ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ട്രിബ്യൂണലും ഹൈക്കോടതിയും പരിഗണിച്ചില്ലെന്ന് വനിതയ്ക്കായി ഹാജരായ പിയൂഷ് കാന്തി റോയ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് അടുത്ത തവണ പരിണിക്കുന്നതുവരെ നാടുകടത്തലടക്കമുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!